ചെറുന്നിയൂർ : ചെറുന്നിയൂരിൽ സി.കെ ബാലകൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മുൻ എം.എൽ.യും സി.പി.ഐ എം നേതാവും പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അഡ്വ ബി.സത്യന്റെ നേതൃത്വത്തിലാണ് സി.കെ ബാലകൃഷ്ണൻ്റെ ചെറിന്നിയൂരിലുള്ള കുടുംബ വസതിയിലെത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തിയത്.
സി.കെ അന്തരിച്ചിട്ട് ഇന്ന് 30 വർഷം തികയുന്നു. സി.പി.ഐ എം ജില്ലാ കമ്മറ്റി അംഗവും, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റും രണ്ട് പ്രാവശ്യം എംഎൽഎയുമായിരുന്നു. എണ്ണമറ്റ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ജനകീയ നേതാവായിരുന്നു സി.കെയെന്ന് അഡ്വ ബി സത്യൻ പറഞ്ഞു.
സി.പി.ഐ എം ലോക്കൽ സെക്രട്ടറി വിശ്വനാഥൻ, ഏര്യാകമ്മറ്റി അംഗം ഷിബു തങ്കൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇർഫാൻ, സിജു ശ്രീകുമാർ എന്നിവരും പുഷ്പാർച്ചനയിൽ പങ്ക് ചേർന്നു. സി.കെയുടെ മകനും സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ ചെയർമാനുമായ ബി.എസ് മാവോജിയും, കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു