ലോക തീര ശുചീകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് ഓപ്പറേഷൻ ബ്ളൂ ബീറ്റ്സ് എന്ന പേരിൽ വർക്കല പാപനാശം ബീച്ച് , മര്യനാട് പുതുക്കുറിച്ചി കടൽ തീരങ്ങൾ എന്നിവിടങ്ങളിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .
വർക്കല പാപനാശം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ വർക്കല ഡിവൈഎസ്പി നിയാസ്. പി ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കണ്ണൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പാപനാശം വാർഡു മെമ്പർ അജയൻ , പൗര സമിതി അംഗങ്ങൾ സന്നദ്ധ പ്രവർത്തകർ, വർക്കല എസ്ഐ , അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ജയപാലൻ, രാജു, മണികണ്ഠൻ , റജീദ് , വിജു എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
മര്യനാട് കടൽ തീരം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് താഹ , ജോൺ ബേസിൽ ഫെർണാഡസ് , എഎസ്ഐ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ വാർഡൻമാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി.
പുതുക്കുറിച്ചി കടൽ തീരം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷാജി, ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ വാർഡു മെമ്പർമാരും കോസ്റ്റൽ വാർഡൻമാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി