വർക്കല : പൊതുവിദ്യാഭ്യാസ വകുപ്പ് പ്രീ പ്രൈമറി വിഭാഗത്തിന്റെ കഴിവുകൾ മനസ്സിലാക്കുന്നതിനും പഠനം മെച്ചമാക്കുന്നതിനുമായി നടപ്പിലാക്കുന്ന താലോലം പദ്ധതി വർക്കലയിൽ പൂർത്തീകരിച്ചു. വർക്കല ബി.ആർ.സി.യിൽ 24 പ്രീ പ്രൈമറി സ്കൂളുകളിലാണ് പദ്ധതി പൂർത്തീകരിച്ചത്. പൂർത്തീകരണ പ്രഖ്യാപനം വി.ജോയി എം.എൽ.എ. നിർവഹിച്ചു. പൊയ്കയിൽ സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ആർ.ജിബു അധ്യക്ഷനായി. വർക്കല എ.ഇ.ഒ. ബിന്ദു, ഡയറ്റ് സീനിയർ ലക്ചർ ഡോ. സുലഭ, ബി.പി.സി. ബൈജു, ലിജ, ഷീബ, മുൻ കൗൺസിലർ സജിത്ത് റോയി തുടങ്ങിയവർ സംബന്ധിച്ചു..