തിരുവനന്തപുരം : ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറി ആലംകോട് സ്വദേശിയുടെ തല അടിച്ചു പൊട്ടിച്ച സംഭവം, പിടിയിലായത് ട്രാൻസ്ജെൻ്ററായി വേഷം കെട്ടിയ യുവാവ്.നെട്ടയം സ്വദേശി ബിനോയി എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരേ വധശ്രമത്തിന് മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ ആലംകോട് സ്വദേശി സലിം എന്നയാളാണ് ആക്രമണത്തിനിരയായത്. ഇയാളുടെ തലയ്ക്കാണ് അടിയേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ട യുവാവ് പണം ലഭിക്കാതെ വന്നതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. ട്രാൻസ്ജെൻഡർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ വേഷം.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ട്രാൻസ്ജെൻഡർ അല്ലെന്ന് വ്യക്തമായത്.
https://attingalvartha.com/2021/09/bike-lift-attack/