ആലംകോട്: ആലംകോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി 8 മണിയോടെ ആലംകോട് ജംഗ്ഷനിലാണ സംഭവം. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറിലേക്ക് ആലംകോട് ജംഗ്ഷനിൽ വെച്ച് തെറ്റായ ദിശയിലൂടെ കിളിമാനൂർ ഭാഗത്തേക്ക് പോകാൻ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന ആലംകോട് സ്വദേശി മദ്യപിച്ചിരുന്നതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചു.