Search
Close this search box.

ദേശീയ പാതയിൽ കോരാണിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

eiWQ17996265

 

ആറ്റിങ്ങൽ : ദേശീയ പാതയിൽ കോരാണിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5 മണി കഴിഞ്ഞാണ് കോരാണി ടോൾ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം. തിരുവനന്തപുരം ഭാഗത്ത്‌ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ കാറും ചിറയിൻകീഴ് റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കയറിയ കാറുമാണ് ഇടിച്ചത്. ഇന്നോവയും ക്വാളിസുമാണ് അപകടത്തിൽ പെട്ട കാറുകൾ. കാറുകൾക്ക് കേടുപാട് സംഭവിച്ചു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!