നഗരൂർ: ആക്രി പറക്കുവാനായി എത്തി നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പ്രായപൂർത്തിയാകാത്ത ബാലികയെ വീടിനു സമീപം വച്ച് പീഡിപ്പിക്കുവാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി കോവിൽപ്പെട്ടി കതിരേശൻ കോവിൽ അഞ്ചാം തെരുവ് എൽസിയിൽ കുറുപ്പുസ്വാമിയുടെ മകൻ അയ്യനാർ (25) നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 9.45 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ എസ്.പി പികെ മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ നഗരൂർ എസ്എച്ച്ഒ ഷിജു, എസ്.ഐമാരായ അനിൽകുമാർ , രാജേഷ്, എ.എസ്.ഐ മാരായ പ്രസന്നകുമാർ, അനിൽകുമാർ, സുനിൽ, എസ്. സി. പി. ഒമാരായ ഷാബു, അജിത്ത്, അഷ്റഫ്, കൃഷ്ണ ലാൽ, സിപിഒ മാരായ ജയചന്ദ്രൻ , സന്തോഷ്, പ്രവീൺ, പ്രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് വെഞ്ഞാറമൂട് അമ്പലമുക്കിനു സമീപം വച്ച് അറസ്റ്റ് ചെയ്തത്.