വിളപ്പിൽ: വിളപ്പിൽ പഞ്ചായത്തിലെ രണ്ട് പാലങ്ങളുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. കാവുനട, മുക്കുവിള പാലങ്ങളുടെ ഉദ്ഘാടനമാണ് എം.എൽ.എ നിർവ്വഹിച്ചത്. കാവുനട പാലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചും, മുക്കുവിള പാലം 44 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടുപയോഗിച്ചുമാണ് നിർമ്മിച്ചത്. വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.