കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ മാനസിക വളർച്ചയില്ലാത്ത എട്ടു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. 2020 ഓണ സമയത്താണ് പെൺകുട്ടിയുടെ അച്ചാച്ചൻ ആയ 64 വയസ്സുള്ള പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ പോലീസ് സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 12 മണിയോടെ കാരേറ്റ് ജംഗ്ഷനിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ്പി പി.കെ മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ് സനൂജ്, എസ്ഐമാരായ വിജിത്ത് കെ നായർ, സത്യദാസ്, സിപിഒമാരായ ഷംനാദ്, സുഭാഷ്,ഗായത്രി,സജ്‌ന,ശ്രീരാജ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.