അണ്ടൂർക്കോണം : പത്ത് വയസുകാരന്റെ വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം നെടുമങ്ങാട് അഗ്നിശമനസേനാ വിഭാഗത്തിന്റെ സഹായത്തടെ ഊരി മാറ്റി. അണ്ടൂർക്കോണം പുതുവൻ പുത്തൻ വീട്ടിൽ ആൽഫീൻ (10) ന്റെ വിരലൽ കുടുങ്ങിയ സ്റ്റീൽ മോതിരവുമായി ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ബന്ധുക്കൾ നെടുമങ്ങാട് അഗ്നിശമനസേനാ വിഭാഗം ഓഫിസിൽ കൊണ്ടുവന്നു. എഎസ്ടിഒ അജികുമാർ, ഫയർമാൻമാരായ അനൂപ്, പ്രദീഷ് എന്നിവർ ചേർന്നാണ് മോതിരം ഊരിയെടുത്തത്.