പൂവച്ചൽ ടൗൺ മുസ്ലിം ജമാഅത്തിൽ തങ്ങളുപ്പായുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുൽ കലാം കൊടി ഉയർത്തി. ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഹാദി അൽകാശിഫി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.ജമാഅത്ത് സെക്രട്ടറി ഷമീർ, സജാദ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ചയാണ് സമാപനം. ഉത്സവ ദിവസങ്ങളിൽ ഖുർആൻ പാരായണം, ദിക്റ്, റാത്തീബ്. 28-ന് ആണ്ട്നേർച്ച, രാത്രി ഏഴു മുതൽ കൂട്ട സിയാറത്തും പ്രത്യേക ദുആയും ചീഫ് ഇമാം അബ്ദുൽഹാദി അൽകാശിഫി നേതൃത്വം നൽകും