പുല്ലമ്പാറ : ഡോക്ടറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് പുല്ലമ്പാറ മൃഗാശുപത്രി യൂത്ത് കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.
രാവിലെ 10ന് ആരംഭിച്ച ഉപരോധം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ , മണ്ഡലം പ്രസിഡന്റുമാരായ ഇ.എ.അസീസ്, രമേശൻ, വെള്ളാഞ്ചിറ ലാൽ, ശ്രീകുമാർ, മിനി, ജോയി ,ഷിബു യൂത്ത് കോൺഗ്രസ് നേതക്കളായ മുജീബ്, വിമൽ, അഫ്സൽ, റോഷൻ, ഉമേഷ്, നികിത എന്നിവർ പ്രസംഗിച്ചു. ചൊവ്വാഴ്ചയോടെ ഡോക്ടറെ നിയമിക്കാമെന്ന ജില്ലാ വെറ്റിനറി ഓഫീസറുടെ ഉറപ്പിൻമേൽ 12 ന് ഉപരോധം അവസാനിപ്പിച്ചു.