നഗരൂരിൽ വീടാക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

eiAPAL028810

 

നഗരൂർ: വീടാക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ആംബുലൻസ് അടിച്ചു തകർക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. കണിയാപുരം ആർആർ മൻസിലിൽ നിന്നും കുടവൂർകോണം വഴിയരികത്ത് ആലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന റൗഫ് (32) ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് രാത്രി 9.30നാണ് കേസിനാസ്പദമായ സംഭവം. നഗരൂർ ചെമ്മരത്തുമുക്ക് കുടവൂർക്കോണം ഷാഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുവിന്റെ വീടാക്രമിച്ച് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വിഷ്ണുവിന്റെ മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി എത്തിയ കിളിമാനൂർ ജയദേവൻ മാസ്റ്റർ പാലിയേറ്റീവ് കെയർ വക ആംബുലൻസ് അടിച്ചു തകർക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലാണ് പ്രതിയാണ് അറസ്റ്റിലായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും പ്രതി അക്രമം നടത്തി. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്.

നഗരൂർ എസ്എച്ച്ഒ ഷിജു, എസ്‌.സി.പി.ഒ മാരായ സഞ്ജയ്, സന്തോഷ്, അഷ്റഫ്, കൃഷ്ണലാൽ, സിപിഒമാരായ ജയചന്ദ്രൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!