ഭരതന്നൂർ വലിയ ഏലായിൽ രണ്ട് ദിവസമായി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ് നടന്ന നായയെ പിടിച്ച് കെട്ടി മണിക്കൂറുകൾ പരിശ്രമിച്ച് പ്ലാസ്റ്റിക് കുപ്പി അറുത്ത് മാറ്റി. കടയ്ക്കൽ ഫയർ&റസ്ക്യൂ ടീമാണ് നായയുടെ രക്ഷകരായത്. ആറ് കുട്ടികളുമായി പ്രസവിച്ച് കിടന്ന നായയാണ് ഈ അപകടത്തിൽപ്പെട്ടത്. ഭക്ഷണം കഴിക്കാനോ കുട്ടികൾക്ക് പാൽ കൊടുക്കാനോ സാധിക്കാതെ അസ്വസ്ഥതയോടെ ഓടി നടക്കുന്നത് കണ്ടാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ അറിയിച്ചത്. ഒടുവിൽ ഫയർ ഫോഴ്സ് നായയെ രക്ഷപ്പെടുത്തി.