കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്റെ വീടിന്റെ വാതിൽ പൊളിച്ച് പൂജാമുറിയിലെ പാത്രങ്ങളും ഭരണികളും കവർന്നു. അയ്യപ്പൻകാവ് പത്മവിലാസ് പാലസിൽ റിട്ട. അധ്യാപിക പത്മകുമാരിയുടെ വീട്ടിലാണ് കവർച്ച.
70 കിലോ വരുന്ന വാർപ്പുകൾ, 45 കിലോയുള്ള ഉരുളി, 30 കിലോയുടെ ഉരുളി, നിലകാത്, ചട്ടി, വെള്ള ഭരണി, ചീനഭരണി എന്നിവയാണ് നഷ്ടമായതെന്നാണ് പറയുന്നത്. നാളികേരവും കമ്പിപ്പാരയും നഷ്ടമായി. തൊട്ടടുത്ത വിനായകയിൽ ഗോപാലകൃഷ്ണ ശർമയുടെ വീടിന്റെ മുൻവാതിൽ പൊളിച്ചിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇരുവീടുകളിലും ആൾതാമസമുണ്ടായിരുന്നില്ല.