വർക്കല : വർക്കലയിൽ കാൽ വഴുതി കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വർക്കല കണ്ണാശ്രമം കുന്നിൽ എന്ന സ്ഥലത്ത് കുന്നിൽ പുത്തൻ വീട്ടിൽ ഷാജു (33) എന്നയാൾ വീടിനടുത്തുള്ള ആൾമറ ഇടിഞ്ഞ ഏകദേശം 100 അടി താഴ്ചയും 20 അടി വെള്ളവുമുള്ള കിണറ്റിൽ കാൽ വഴുതി വീണു. തുടർന്ന് വർക്കല ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും എഫ്. ആർ. ഒ ഷഹീർ എംഎസ് നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി ഷാജുവിനെ കരയ്ക്ക് എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഫയർ ഫോഴ്സ് ആംബുലൻസിൽ വർക്കല മിഷൻ ആശപത്രിയിൽ എത്തിക്കുകയും ചെയ്തു.