പുളിമാത്ത് : ഇന്നലെ സന്ധ്യയോടെ ഒരു നായയുടെ ദയനീയ കരച്ചിൽ കേട്ട് പുളിമാത്ത് തുഷാരയിൽ പാരലൽ കോളേജ് അദ്ധ്യാപകനായ മോഹനചന്ദ്രൻ പുറത്തിറങ്ങി നോക്കിയപ്പോൾ വാഹനാപകടത്തിൽ പരിക്കേറ്റ് തുടയെല്ലുകൾ പൊട്ടി നടക്കാനാകാതെയുള്ള നായയുടെ ദയനീയ വിളിയാണ് കാണാൻ കഴിഞ്ഞത്. തൊട്ടടുത്തുള്ള പമ്പ് ഹൗസിലേക്ക് നോക്കിയാണ് നായയുടെ നിലവിളി. എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ മോഹനചന്ദ്രൻ പമ്പ് ഹൗസിലേക്ക് നോക്കിയപ്പോൾ 6 നായ ക്കുഞ്ഞുങ്ങളുടെ മണിക്കൂറുകളോളം പാൽ കിട്ടാതെയുള്ള ദീനരോദനവും കുഞ്ഞുങ്ങളുടെ അടുത്തെത്താൻ കഴിയാതെയുള്ള നായയുടെ കരച്ചിലുമാണ് കണ്ടത്. തെരുവ് നായ ആയതിനാൽ ഒന്നും ചെയ്യാനുള്ള ധൈര്യവും ഇദ്ദേഹത്തിനുണ്ടായില്ല. പിന്നെ കുഞ്ഞുങ്ങളെ നായയുടെ അടുത്തെത്തിച്ച് പാൽ കുടിപ്പിച്ച് തൽക്കാലം ആശ്വസം കണ്ടെത്തി.
ഇന്ന് രാവിലെ ഇദ്ദേഹത്തിൻ്റെ മകൾ സ്മിതയെ വിവരം അറിയിക്കുകയും സ്മിതയുടെ മൃഗ സ്നേഹികളായ സുഹൃത്തുക്കളുടെ നിർദ്ദേശ്ശാനുസരണം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്യൂപ്പിൾ ഫോർ ആനിമൽ റസ്ക്യൂ വിനെ വിവരം അറിയിക്കുകയും ഉച്ചയോടെ റസ്ക്യൂ ടീമിൻ്റെ വാഹനത്തിൽ സ്ഥലത്തെത്തി അപകടത്തിൽ പെട്ട നായയേയും 6 കുഞ്ഞുങ്ങളെയും മൃഗ സ്നേഹികളായ രാഹുൽ, ശ്യാംലാൽ, സ്മിത, സി.ആർ. ചന്ദ്രമോഹൻ, പഞ്ചായത്ത് മെമ്പർ നയന എന്നിവരുടെ സാന്നിധ്യത്തിൽ തുടർ ചികിത്സക്കായി തിരുവനന്തപുരത്തുള്ള കെയർ ഹോമിലേക്ക് കൊണ്ട് പോയി. ഇത്തരം കെയർ ഹോമിൻ്റെ സത്പ്രവർത്തനത്തിനായി കടുത്ത മൃഗസ്നേഹിയായ മോഹനചന്ദ്രൻ പണം സംഭാവനയായും നൽകി