പശുക്കളെ പരിപാലിച്ചും ട്യൂഷനെടുത്തും പഠിച്ചു, കഷ്ടപ്പാടുകൾക്കിടയിലും ശരണ്യ റാങ്ക് നേടി….

eiWWYDX23136

 

പുളിമാത്ത് : കേരള യൂണിവേഴ്സിറ്റിയുടെ എം.എ ഹിന്ദി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശരണ്യ നാട്ടിലെ താരമായി. പുളിമാത്ത് പഞ്ചായത്തിൽ കൊടുവഴന്നൂർ തോട്ടവാരം ശരണ്യഭവനിൽ ഷീജയുടെ മകൾ ശരണ്യ .എസ് ആണ് നാടിന്റെ അഭിമാനമായി മാറിയത്. കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥിയായിരുന്നു.

ശരണ്യയുടെ ജീവിതം യഥാർത്ഥത്തിൽ അതിജീവനത്തിന്റെ മികച്ച മാതൃകയാണ്. 11 വർഷങ്ങൾക്ക് മുമ്പ് പിതാവ് സുരേഷ് കരൾ സംബന്ധമായ അസുഖത്തെതുടർന്ന് മരണപ്പെട്ടതോടെ കുടുംബം അനാഥമായി. വിദ്യാർത്ഥികളായ ശരണ്യയെയും, സഹോദരൻ അഖിലേഷിനെയും എങ്ങനെ വളർത്തിയെടുക്കുമെന്ന ആശങ്കയായിരുന്നു മാതാവ് ഷീജക്ക്. തുടർന്ന് പശുവളർത്തലിലൂടെ ലഭിച്ച തുച്ഛവരുമാനത്തിലാണ് കുടുംബം പുലർന്നത്. പഠനത്തിൽ മിടുക്കിയായ ശരണ്യ പശുവളർത്തലിൽ മാതാവിനെ സഹായിച്ചിരുന്നു. കോളേജിൽ പോകുന്നതിന് മുമ്പ് വീട്ടിലെ മൂന്ന് പശുക്കളുടെ പാൽ സ്ഥിരമായി സൊസൈറ്റിയിൽ വിൽക്കാനായി പോകുന്നത് ശരണ്യയായിരുന്നു. ക്ഷീരസംഘത്തിൽ ദിനവും പാൽ കൊണ്ടുപോകുന്നതിന് പുറമെ സമീപത്തെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ശരണ്യ വരുമാനം കണ്ടെത്തിയിരുന്നു. മിക്കദിവസങ്ങളിലും ട്യൂഷൻ കഴിഞ്ഞ് രാത്രി 9 മണിക്ക് വീട്ടിലെത്തിയിട്ടായിരുന്നു ശരണ്യയുടെ പഠനം.

പ്രതിസന്ധികൾക്കിടയിലും പഠനത്തിലുള്ള മികവ് നഷ്ടപ്പെടുത്താത്ത ശരണ്യയ്ക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥ അല്ലങ്കിൽ കോളേജ് അദ്ധ്യാപിക ആകണമെന്നാണ് ആഗ്രഹം. ബി.എ ഹിന്ദിയിലും ശരണ്യ ഒന്നാം റാങ്കി നേടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!