മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാകുന്നു.

ei4B9A263436

 

മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് തയ്യാറാക്കുന്ന ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാകുന്നു. ജനറൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധസംഘം ഇന്ന് മലയിൻകീഴ് ആശുപത്രി സന്ദർശിച്ചു. ഒരേസമയം ആറ് പേർക്ക് ചികിത്സ നൽകാവുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന് ഐ.ബി.സതീഷ് എം.എൽ.എ.യുടെ വികസന ഫണ്ടിൽ നിന്ന് 1.15 കോടി രൂപയാണ് ചെലവിടുന്നത്. ജനറൽ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. ലിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിനായി പ്രത്യേകം ട്രാൻസ്‌ഫോർമർ, ജല ലഭ്യത ഉറപ്പുവരുത്താൻ കുഴൽക്കിണർ എന്നിവ സ്ഥാപിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!