Search
Close this search box.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് മംഗലപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തി

eiO9EBE81204

 

മംഗലപുരം : ഗാന്ധി ജയന്തിയോടനുബന്ധിച്ച് മംഗലപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തി. എജെ കോളേജ് ജംഗഷനിൽ നിന്നും ആരംഭിച്ച യാത്ര മംഗലപുരം ജംഗ്ഷനിൽ സമാപിച്ചു. ബി ജെ പി മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷൈജു ശാസ്തവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി പ്രതീഷ് തോന്നയ്ക്കൽ സ്വാഗതം ആശംസിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിജീഷ് കുടവൂർ , യുവമോർച്ച മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് ജ്യോതിഷ് തോന്നയ്ക്കൽ, റിനിത തുടങ്ങിയവർ യോഗത്തിന് ആശംസ അറിയിച്ചു. മെമ്പർമാരായ അരുൺകുമാർ, മീന അനിൽകുമാർ, തോന്നയ്ക്കൽ രവി, മോനി മുരുക്കുംപുഴ , രമേശൻ മുല്ലശ്ശേരി, സുകു , തുടിയാവൂർ വിജയൻ, ലക്ഷ്മി ഷൈജു, വൃന്ദ. ജി. നായർ , വൽസല കുമാരി, രഞ്ജിത്ത് മുരുക്കുംപുഴ , സന്തോഷ് വൈഎംഎ തുടങ്ങി നേതാക്കളും , പ്രവർത്തകരും തിരംഗ യാത്രയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!