അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് വേലിമുക്കിനു സമീപം അസുഖബാധിതനും സാമ്പത്തികമായ് ബുദ്ധിമുട്ടുന്ന ടെറിയുടെ കുടുംബത്തിനു സഹായ ഹസ്തവുമായി അഞ്ചുതെങ്ങ് ഓട്ടോ ബ്രദേഴ്‌സ് വെൽഫെയർ അസോസിയേഷൻ.
അഞ്ചുതെങ്ങ് ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ തങ്ങളുടെ ദിവസവേതനത്തിൽ നിന്നും സ്വരൂപിച്ച സാമ്പത്തിക സഹായമാണ് അഞ്ചുതെങ്ങ് ഓട്ടോസ്റ്റാൻഡ് വെൽഫെയർ കൺവീനർ ചാൾസിന്റെ നേതൃത്വത്തിൽ ടെറിയുടെ കുടുംബത്തിനു കൈമാറിയത്.അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.