കല്ലമ്പലം :കല്ലമ്പലം സ്വദേശികളായ ദമ്പതികൾക്ക് യുഎഎ ഗോൾഡൻ വിസ. കല്ലമ്പലം, സൂര്യകാന്തിയിൽ ജയപ്രകാശനും ഭാര്യ ഷീജ ജയ പ്രകാശനുമാണ് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. 40 വർഷമായി പ്രവാസജീവിതം നയിക്കുന്ന ജയപ്രകാശൻ. അബുദാബിയിലെ റാക്കോ ജനറൽ ട്രാൻസ്പോർട്ട് ആൻഡ് എസ്റ്റബ്ലിഷ്മെന്റ് എന്ന കമ്പനിയാണ് നടത്തി വരുന്നത്. നിരവധി സാംസ്‌കാരിക സംഘടനകളിൽ അംഗമായ ജയപ്രകാശൻ അബുദാബി മലയാളി സമാജം, ഇൻകാസ് അബുദാബി പ്രവർത്തകൻ കൂടിയാണ്. മക്കൾ അജീഷ് പ്രകാശ് , അശ്വിനി പ്രകാശ്