നടപ്പാത കയ്യേറിയുള്ള കച്ചവടവും പരസ്യ ബോർഡുകൾ സ്ഥാപിക്കലും നീക്കം ചെയ്യാനൊരുങ്ങി ആറ്റിങ്ങൽ നഗരസഭ

ei1AC9T95150

 

ആറ്റിങ്ങൽ: ദേശീയപാതയുടെ ഇരുവശങ്ങളിലെയും നടപ്പാത കയ്യേറിയുള്ള അനധികൃത കച്ചവടവും സ്ഥാപനങ്ങളുടെ പരസ്യബോഡ് സ്ഥാപിക്കലും അടിന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥാപന ഉടമകളോട് നഗരസഭാ അധികൃതർ ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് ശേഷം റോഡ് വീതി കൂടുകയും അത്യാധുനിക രീതിയിലുള്ള നടപ്പാതയുമാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചിലർ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നതായും സ്ഥാപനത്തിന്റെ പരസ്യ ബോഡുകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നതിലൂടെ കാൽനടയാത്രക്ക് തടസ്സം വരുത്തുന്നതായും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഇത്തരം അനധികൃത കൈയ്യേറ്റം ഉടമകൾ തന്നെ അടിയന്തിരമായി സ്വയം നീക്കം ചെയ്യേണ്ടതാണ്. കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പട്ടണത്തിൽ വർദ്ധിച്ച് വരുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഒക്ടോബർ 11 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ ആരംഭിക്കും. നീയമം ലംഘിക്കുന്ന ഇത്തരക്കാർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!