ആനാട് :ആനാട് പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്ഷ്വറന്സ്കാര്ഡ് പുതുക്കല്‍ മെയ് 10 മുതല്‍ 25 വരെ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.
10 മുതല്‍ 17 വരെ ആനാട് എല്‍പിഎസിലും 18 മുതല്‍ 25 വരെ രാമപുരം യുപിഎസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്‍ഷ്വറന്‍സ് കാര്‍ഡില്‍ നിലവില്‍ പേരുള്ള ഒരംഗം റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ് , എന്നിവ കൊണ്ടുവരേണ്ടതാണ്.
പുതുക്കലിന് 50 രൂപ അടയ്ക്കണം.