വിതുര :ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ശാരീരിക വൈകല്യത്തെ മറന്ന് ഉജ്വല വിജയം നേടിയിരിക്കുകയാണ് ആനപ്പാറ ഗവ:ഹൈ സ്കൂളിലെ ജെ.എസ് കാർത്തിക്.
ആറു എപ്ലസ്, രണ്ട് എ, ഒരു ബി പ്ലസ്,ഒരു സി ഇങ്ങനെയാണ് കാർത്തിക്കിന്റെ മാർക്ക്. തുടർന്ന് സയൻസ് എടുത്തു പഠിക്കാൻ ആണ് ആഗ്രഹം എന്ന് കാർത്തിക് പറയുന്നു. പുസ്തക വായന ശീലമാക്കിയ കാർത്തിക് മനോരമ ബാലജന സഖ്യം വിതുര യൂണിറ്റ് സംഘടിപ്പിച്ച ‘നല്ല വായന’ പരിപാടിയിൽ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം നേടിയിരുന്നു. വിതുര കല്ലാർ സ്വദേശിയായ കാർത്തിക് വിതുര കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ സീനയുടെ മകൻ ആണ്.