വർക്കലയിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്ത് യാത്രചെയ്യാവുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരം- പുനലൂർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഇന്ന് വൈകുന്നേരം 5.30ന് വർക്കല റെയിൽവേ സ്റ്റേഷനിലെത്തി. നാളെ രാവിലെ 8.06ന് പുനലൂർ – തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് വർക്കല സ്റ്റേഷനിൽ എത്തിച്ചേരും. വർക്കല കഴിഞ്ഞാൽ കഴക്കൂട്ടം, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. നാഗർകോവിൽ – കോട്ടയം റിസർവേഷൻ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനും ഓടിത്തുടങ്ങി. 8 മുതൽ വൈകുന്നേരം 4.21ന് വർക്കലയിലെത്തും.കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് റിസർവേഷൻ വേണ്ടാത്ത സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനും തുടങ്ങുകയാണ്. ഇനിമുതൽ ഈ രണ്ട് ട്രെയിനുകൾക്കും സീസൺ ടിക്കറ്റ് നൽകും. ഇന്ന് വൈകുന്നേരം വർക്കലയിലെത്തിയ തിരുവനന്തപുരം – പുനലൂർ എക്സ്പ്രസ് ട്രെയിനിന് വർക്കല – ശിവഗിരി റെയിൽവേ സ്റ്റേഷൻ വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി. സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ, ലൈനാ കണ്ണൻ, ബ്രഹ്മാസ് മോഹനൻ, വർക്കല വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു