വർക്കലയിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്ത് യാത്രചെയ്യാവുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി

eiJALUA46960

 

വർക്കലയിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്ത് യാത്രചെയ്യാവുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി. തിരുവനന്തപുരം- പുനലൂർ സ്പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിൻ ഇന്ന് വൈകുന്നേരം 5.30ന് വർക്കല റെയിൽവേ സ്റ്റേഷനിലെത്തി. നാളെ രാവിലെ 8.06ന് പുനലൂർ – തിരുവനന്തപുരം സ്പെഷ്യൽ എക്സ്‌പ്രസ് വർക്കല സ്റ്റേഷനിൽ എത്തിച്ചേരും. വർക്കല കഴിഞ്ഞാൽ കഴക്കൂട്ടം, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. നാഗർകോവിൽ – കോട്ടയം റിസർവേഷൻ സ്പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിനും ഓടിത്തുടങ്ങി. 8 മുതൽ വൈകുന്നേരം 4.21ന് വർക്കലയിലെത്തും.കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് റിസർവേഷൻ വേണ്ടാത്ത സ്പെഷ്യൽ എക്‌സ്‌പ്രസ് ട്രെയിനും തുടങ്ങുകയാണ്. ഇനിമുതൽ ഈ രണ്ട് ട്രെയിനുകൾക്കും സീസൺ ടിക്കറ്റ് നൽകും. ഇന്ന് വൈകുന്നേരം വർക്കലയിലെത്തിയ തിരുവനന്തപുരം – പുനലൂർ എക്‌സ്‌പ്രസ് ട്രെയിനിന് വർക്കല – ശിവഗിരി റെയിൽവേ സ്റ്റേഷൻ വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി. സ്റ്റേഷൻ സൂപ്രണ്ട് സി. പ്രസന്നകുമാർ, ലൈനാ കണ്ണൻ, ബ്രഹ്മാസ് മോഹനൻ, വർക്കല വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!