കല്ലമ്പലം : പീരിയോഡിക് ടേബിളിലെ ഘടകങ്ങൾ ഒരു മിനിറ്റിൽ ആരോഹണ അവരോഹണ ക്രമത്തിൽ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സിൽ ഇടം നേടി വർക്കല മുത്താന സ്വദേശിനി അനുപ്രിയ ബി. എ ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുത്താന ആശാരിമുക്കിൽ ബിനുകുമാറിന്റെയും ആര്യയുടെയും മകളായ അനുപ്രിയക്ക് ഡോക്ടർ ആവാനാണ് ആഗ്രഹം.