പ്രായപൂർത്തികാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം: രണ്ടാനച്ഛൻ അറസ്റ്റിൽ.

ei31B0064585

കാട്ടാക്കട :പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ആദ്യമായി ലൈംഗിക അതിക്രമം നടത്തിയ പാപ്പനംകോട് സ്വദേശിയായപ്രതി പിന്നീട് വർഷങ്ങളായി പെൺകുട്ടിയോട് പിതാവിന് നിരക്കാത്ത രീതിയിൽ പെരുമാറി വരികയായിരുന്നു. പീഡനത്തെ എതിർത്ത പെൺകുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും ക്രൂരമായ ദേഹോപദ്രവത്തിന് ഇരയാക്കിയും അമ്മ ഉൾപ്പെടെയുള്ളവരിൽ നിന്നും മറച്ചു വയ്ക്കുകയായിരുന്നു. തുടർന്ന് മറ്റൊരു അവി വാഹിതയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി നൽകി പീഡിപ്പിച്ച കേസിൽ പ്രതി വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി റിമാൻഡിൽ ആവുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ അമ്മ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നൽകിയപ്പോൾ പെൺകുട്ടി എതിർക്കുകയും അമ്മയോട് പീഡന വിവരങ്ങൾ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈനിൽ അമ്മ വിവരം കൈമാറിയതിനെ തുടർന്ന് ഇന്ന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കാട്ടാക്കട പോലീസിന് കൈമാറി.

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ കേസിൽ ജാമ്യം അനുവദിച്ചു ജയിലിൽ നിന്നും പുറത്തേക്ക് വന്ന പ്രതിയെ ജയിൽ പരിസരത്ത് വച്ച് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!