വെഞ്ഞാറമൂട് :വെഞ്ഞാറമൂട്ടിൽ അപകടത്തിൽ പരിക്കേറ്റവരെ കൊണ്ടു പോയ ആംബുലൻസ് കാട്ടായിക്കോണത്ത് അപകടത്തിൽപെട്ടു.
തിങ്കളാഴ്ച ഉച്ചക്ക് 12ന് വയ്യേറ്റായിരുന്നു ആദ്യ അപകടം. വെഞ്ഞാറമൂട് നിന്ന് വെമ്പായത്തേക്ക് പോയ കാറും എതിരെ വന്ന ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു ഡ്രൈവര്‍ക്കും പരിക്കേറ്റു. ബൈക്ക് യാത്രികരായ ഖബറടി സ്വദേശി അഖില്‍ (21), പോത്തന്‍കോട് സ്വദേശി ഗോകുല്‍(27) പേരുമല താഹാ മന്‍സിലില്‍ നാസറുദ്ദീന്‍(56) എന്നിവർക്കാണ് പരിക്കേറ്റത്.
നാസറുദ്ദീനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സാണ് കാട്ടായിക്കോണത്ത് വച്ച് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. കിളിമാനൂര്‍ സ്വദേശിയും ഡ്രൈവറുമായ അനന്തുവിന്(29) പരിക്കേറ്റു. പരിക്കേറ്റവരില്‍ അഖിലിനെയും ഗോകുലിനെയും അനന്തുവിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാസറുദ്ദീനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.