വെമ്പായം :പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി പാസ്സായ വെമ്പായം പാലമൂട്ടിൽ എസ്എസ് ഹൗസിൽ അഖിൽ സതീഷിനെ കാണാൻ സി ദിവാകരൻ എംഎൽഎയെത്തി.നെടുവേലി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയാണ് അഖിൽ സതീഷ്.വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി,സിപിഐ എൽസി സെക്രട്ടറി കൊഞ്ചിറ മുരളി,നെടുവേലി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അനിതകുമാരി,പിടിഎ ഭാരവാഹി സന്തോഷ്,സ്കൂൾ അധ്യാപകർ, വിശ്വഭാരതി ട്യൂട്ടോറിയിലെ അധ്യാപകർ, തുടങ്ങിയവർ സന്നിദ്ധരായിരുന്നു.അച്ഛൻ സതീഷ്, അമ്മ ശോഭ, അനുജൻ നിഖിൽ സതീഷ്.നിഖിൽ സതീഷ് പത്താംക്ലാസ് ഫുൾ എപ്ലസ്കാരനാണ്.