വിതുര: വിതുര പഞ്ചായത്തിൽ ആദിവാസി മേഖലകളായ കുട്ടപ്പാറ വലിയ കിളിക്കോട് , കൈഴുതയ്ക്ക്പരപ്പ്, എന്നീ പ്രദേശങ്ങളിലാണ് കാട്ടാന താണ്ഡവമാടുന്നത്. ഇന്നലെ കൈഴുതയ്ക്കാപറമ്പ് ബാബു കാണിയുടെ പുരയിടത്തിൽ നിന്ന കവുങ്ങ്, വാഴ, തെങ്ങ് എന്നിവ മുഴുവൻ ആന നശിപ്പിച്ചു. സർക്കാരും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് അടിയന്തരമായി സോളാർ പെൻസിലിനും ആന കിടങ്ങും നിർമ്മിച്ച് കാട്ടാനകൾ പുരയിടങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നണ് നാട്ടുകാരുടെ ആവശ്യം.