നെടുമങ്ങാട് :ഭാര്യാപിതാവിനെ പാറക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മരുമകനെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് പഴവിള കുന്നുംപുറത്തുവീട്ടിൽ ജെ.അൻഷാദ് (40) ആണ് അറസ്റ്റിലായത്.
ഭാര്യാപിതാവ് മഞ്ചയിൽ താമസക്കാരനായ സലീമിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അൻഷാദും ഭാര്യയുമായി അകന്നുകഴിയുകയാണ്. മക്കളെ കാണുന്നതിനായി അൻഷാദ് ഇടയ്ക്കു വീട്ടിലെത്തും.കഴിഞ്ഞദിവസം ഇങ്ങനെ വന്നതിനിടയിലാണ് ഇയാൾ ഭാര്യാപിതാവിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. സലീമിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
നെടുമങ്ങാട് എ.എസ്.പി. രാജ്പ്രസാദിന്റെ നേതൃത്വത്തിൽ സി.ഐ. സന്തോഷ് കുമാർ, എസ്.ഐ. സുനിൽഗോപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.