തിരുവനന്തപുരം : സുൽത്താൻ അബ്ദുൽ മജീദ് എന്ന യുവാവ് പ്രവാസി ലോകത്തു അനുഭവിച്ച ചില പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് സീമ ജവഹർ എഴുതിയ “സിജിൻ മലാസ്” നോവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും എഴുത്തുകാരനുമായ വിനു എബ്രഹാം സിനി ആർട്ടിസ്റ്റ് റിയാസ് നർമകലയ്‌ക്ക് പുസ്തകം കൈമാറിക്കൊണ്ടാണ് പ്രകാശനം നടത്തിയത്. പ്രഭാത് ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്.
പേരൂർക്കട, എകെജി നഗറിൽ പുലർ വീട്ടിൽ സീമ ജവഹർ എന്ന എഴുത്തുകാരിയുടെ മൂന്നാമത്തെ പുസ്തകമാണ് “സിജിൻ മലാസ്”. ഇതിന് മുൻപ് മറ്റൊരു നോവലും ചെറുകഥയും എഴുതിയിട്ടുണ്ട്. ഏകദേശം എഴുപതോളം ദിവസം കൊണ്ടാണ് സിജിൻ മലാസ് എന്ന നോവൽ പൂർത്തിയാക്കിയത്.
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/10/VID-20211022-WA0018.mp4?_=1പ്രവാസ ജീവിതത്തിന്റെ ഒരു തുറന്നുകാട്ടൽ കൂടിയാണ് ഈ നോവൽ. ചതിയുടേയും, വഞ്ചനകളുടേയും സംഭവങ്ങളും ഉറങ്ങാൻ കഴിയാത്ത രാത്രികളിൽ
സൗദി അറേബ്യയിലെ തലവെട്ടു പള്ളിയിൽ ജീവിതത്തിന്റെ അവസാന കുരുക്ക് കാണുന്ന സുൽത്താന്റെ വികാരനിർഭരമായ നിമിഷങ്ങൾ ഈ നോവലിൽ എഴുത്തുകാരി എടുത്തു കാണിക്കുന്നു.
ഒരു പക്ഷെ സുൽത്താനെപ്പോലെ തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരാകുമോ അവിടെ
വിധി നടപ്പാക്കപ്പെട്ടവരിൽ ചിലരെങ്കിലും എന്നും എഴുത്തുകാരി സംശയിക്കുന്നതായി വായിക്കുന്നയാൾക്ക് തോന്നും.