അഞ്ചുതെങ്ങിൽ ഗുരുതര ക്രമക്കേടിനെ തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തു

eiVQU4Q10810

അഞ്ചുതെങ്ങ് പ്രദേശത്ത് പ്രവർത്തിക്കുന്ന അശ്വതി ലൈസൻസി ആയിട്ടുള്ള 414 -)0 നമ്പർ റേഷൻഡിപ്പോ ഗുരുതര ക്രമക്കേടിനെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർ പ്രിൻസി കാർത്തികേയന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. 3450 കിലോഗ്രാം കുത്തരി, 852 കിലോഗ്രാം പുഴുക്കലരി, 1198 കിലോഗ്രാം ഗോതമ്പ്, 44 കിലോഗ്രാം പച്ചരി എന്നിവയുടെ കുറവാണ് സ്റ്റോക്കിൽ കണ്ടെത്തിയത്. ഗുരുതര ക്രമക്കേട് റേഷനിംഗ് ഇൻസ്പെക്ടറെ റിപ്പോർട്ട് ചെയ്തതിനെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസർ വി കെ സുരേഷ് കുമാർ 414 നമ്പർ റേഷൻ ഡിപ്പോ സസ്പെൻഡ് ചെയ്തു. 414-)0 നമ്പർ റേഷൻ ഡിപ്പോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർഡുടമകൾക്ക് 115-)0 നമ്പർ റേഷൻ ഡിപ്പോയിൽ നിന്നും സാധനങ്ങൾ വാങ്ങാം എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!