മടവൂർ : യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സീമന്തപുരം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി തുമ്പോട് സി.എൻ.പി.എസ്.യുപി സ്കൂളും പരിസരവും വൃത്തിയാക്കി. കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് മിഥുൻ കൃഷ്ണൻ, മടവൂർ ഗ്രാമ പഞ്ചായത്ത് അംഗം സിമി സതീഷ്, വിനോദ് പള്ളത്തിൽ, യൂണിറ്റ് പ്രസിഡന്റ് അതുൽ കൃഷ്ണ, ജനറൽ സെക്രട്ടറി അനുരാജ്, ഷിറാസ്, ശ്രീക്കുട്ടൻ, സഫീർ, വൈശാഖ്, അശ്വിൻ, അമൽ കൃഷ്ണ,ആനന്ദ് ബാബു,ആരോമൽ,രഞ്ജിത്ത്, കൊച്ചു പഴുവടി, ശ്രീരാഗ്, ഷിജിൻ,അമൽ റിച്ചി തുടങ്ങിയവർ നേതൃത്വം നൽകി.