കിണറ്റിൽ വീണ മ്ലാവിനെ വെഞ്ഞാറമൂട് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiSNL5H70745

മാണിക്കൽ: കിണറ്റിൽ വീണ മ്ലാവിനെ വെഞ്ഞാറമൂട് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മാണിക്കൽ പഞ്ചായത്ത് വാധ്യാര് കോണം എന്ന സ്ഥലത്ത് ക്ലാവുഡ്, തടത്തരികത്തുവീട്ടിലെ ഏകദേശം 40 അടി ആഴമുള്ളതും, 15 അടിയോളം വെള്ളമുള്ളതുമായ കിണറ്റിലാണ് കലമാൻ (മ്ലാവ് ) അകപ്പെട്ടത്. വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ ടി ജോർജ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബിൻ ഗിരീഷ് കിണറ്റിലിറങ്ങി കലമാനെ നെറ്റിന് അകത്താക്കി കിണറ്റിൽ നിന്നും പുറത്തെടുത്തു. തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫീസിൽ നിന്ന് എത്തിയ വനപാലകർക്ക് കലമാനെ കൈമാറി. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സുമിത്ത്, സജിത്ത് കുമാർ, ഹോം ഗാർഡ് മാരായ സതീശൻ, സുരേഷ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!