ആലംകോട്: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ ആലംകോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. മൂന്ന് നില കെട്ടിടത്തിന്റെ ഒരുവശത്തെ മുകൾ ഭാഗം ആണ് ഇടിഞ്ഞു വീണത്. നവംബർ 1ന് സ്കൂൾ തുറക്കാൻ ഇരിക്കവേയാണ് ഈ അപകടം. ഇന്ന് രാവിലെയാണ് കെട്ടിടത്തിന്റെ മുകൾ ഭാഗം തകർന്നു വീണത് ശ്രദ്ധയിൽപെടുന്നത്. എന്നാൽ കെട്ടിടത്തിന്റെ അവസ്ഥ പരിശോധന നടത്തിയ ശേഷം മാത്രമേ ഈ കെട്ടിടത്തിൽ ഇനി കുട്ടികളെ ഇരുത്താൻ പാടുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്.