നവംബർ ഒന്നിനു സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റ് പ്രവർത്തകർ സ്കൂളും പരിസരവും ശുചി്കരിച്ചു. നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ എ കെ എം ഹൈസ്കൂളും പരിസരവും യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റിലെ പ്രവർത്തകർ ശുചീകരിക്കുകയും അണു നശീകരണം നടത്തുകയും ചെയ്തു. കോൺഗ്രസ് കുടവൂർ മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാമിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ൽ വൈസ് പ്രസിഡന്റ് അസ്‌ലം ,തൗഫീഖ്,റഹുമത്തുല്ല,സൽമാൻ,ഷെഫീഖ്,അഖ്ബർഷാ,ഷാജിർ,ജഗ്ഫർ,ഷാൻ,റാഷീദ്,സബീദ്,അജിത് തുടങ്ങിയ പ്രവർത്തകർ പങ്കാളികളായീ.ബ്ലോക് പഞ്ചായത്തഗം എ ജെ ജിഹാദ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
