കാട്ടാക്കട: ജോലികഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന്റെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമം. പ്ലാവൂർ തലക്കോണം ജംഗ്ഷനിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശ്രീലക്ഷ്മിയുടെ മാലയാണ് പിന്നിലൂടെ ബൈക്കിലെത്തിയ ആൾ പൊട്ടിച്ചെടുത്തത്. അപ്രതീക്ഷിത ആക്രമണത്തിൽ ശ്രീലക്ഷ്മി വെട്ടിത്തിരിഞ്ഞതോടെ ധരിച്ചിരുന്ന ഹെൽമറ്റിൽ മാല ഉടക്കിയത് കാരണം നഷ്ടപ്പെട്ടില്ല. ഇതിനിടെ നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമി രക്ഷപ്പെട്ടു. കാട്ടാക്കട പോലീസിൽ പരാതി നൽകി.