പൂവച്ചൽ :സാക്ഷരത മിഷൻ പൂവച്ചൽ പഠനകേന്ദ്രത്തിലെ തുല്യത പഠിതാക്കളുടെ നേതൃത്വത്തിലുള്ള അക്ഷര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൂവച്ചൽ ഗവൺമെന്റ് വി ആൻഡ് എച്ച്.എസ് .എസ് ശുചീകരിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചറുടെ അദ്ധ്യക്ഷതയിൽ നോഡൽ പ്രേരക് ജി.രാജീവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ ,ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാവിൻസന്റ്,ജില്ലാ കോ-ഓഡിനേറ്റർ രമേഷ്കുമാർ ,പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീകാന്ത്,എച്ച്.എം ഗീത,നോഡൽ പ്രേരക് നളിനി,സെസി ,സിനികുമാരി തുടങ്ങിയവർ പങ്കെടുത്തു.