സൗദി അറേബ്യ നവോദയ സാംസ്ക്കാരിക വേദിയുടെ “നവോദയ ഫെസ്റ്റ്” അൽ- ഹസ്സ ജാഫർ ഏരിയതല മത്സരങ്ങൾ നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറംഉദ്ഘാടനം നിർവ്വഹിച്ചു. സൂംമീറ്റിങ്ങിൽ നടന്ന ചടങ്ങിൽ ജോസ് വിക്ടർ അദ്ധ്യക്ഷനായി. നവോദയ ജാഫർ ഏര്യാ പ്രസിഡന്റ് ബാബു രാജ് സ്വാഗതം പറഞ്ഞു. ഏര്യാ സെക്രട്ടറി പ്രഫുലചന്ദ്രൻ നന്ദി രേഖപ്പെടുത്തി. നവോദയ കേന്ദ്ര എക്സിക്യൂവ് അംഗങ്ങളായ മധു ആറ്റിങ്ങൽ, ജയപ്രകാശ്, ചന്ദ്രബാബു കായ്ക്കൽ എന്നിവർ പങ്കെടുത്തു.
