നെടുമങ്ങാട്: എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടാത്തതിൽ മനം നൊന്ത് പത്താംക്ലാസ് വിദ്യാർഥി ജീവനൊടുക്കി. പഴകുറ്റി ആദിത്യ പാറമുകൾ വീട്ടിൽ വിജയകുമാറിന്റെയും മഞ്ജുവിന്റെയും ഇളയ മകൻ ആദിത്യ നാരായണൻ (16) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കിടപ്പ് മുറിയിലെ ഫാനിൽ ജീവനൊടുക്കുകയായിരുന്നു. ഈ സമയം അമ്മ മഞ്ജു വീട്ടിലുണ്ടായിരുന്നു. മകന്റെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് കതക് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വിഷയത്തിൽ മാത്രമേ എ പ്ലസ് ഉണ്ടായിരുന്നുള്ളുവെന്നും ഇതിൽ കടുത്ത മനോവിഷമമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. നെടുമങ്ങാട് പോലീസ് കേസ് എടുത്തു.സഹോദരൻ : സൂര്യനാരായണൻ.