വർക്കല : മരണം ഏത് നിമിഷവും എവിടെ വച്ചും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നുള്ളതിന് തെളിവാണ് ഈ കാഴ്ച. കഴിഞ്ഞദിവസം വർക്കല ഊന്നിൻമൂട്ടിൽ കുട്ടികൾക്ക് ഒപ്പം നാസിക് ഡോളിന്റെ താളത്തിനൊപ്പം നൃത്തം ചെയ്തു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് എന്ന കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രണ്ട് സെക്കൻഡ് മുമ്പ് കുട്ടികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് നിന്ന വർക്കല ഊന്നിൻമൂട് പ്ലാവിള വീട്ടിൽ അശോകൻ (40) ആണ് അടുത്ത നിമിഷം തറയിൽ മലർന്നടിച്ചു വീണത്. തുടർന്ന് മരണം സ്ഥിരീകരിച്ചതോടെ കൊല്ലം താലൂക്ക് ആശുപത്രിയിലെത്തിച്ച് മേൽ നടപടികൾ സ്വീകരിച്ച ശേഷം അശോകന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. നിസ്സാര പ്രശ്നങ്ങൾ ഊതിപ്പെരുപ്പിച്ച് മനുഷ്യർക്കിടയിൽ വൈരാഗ്യത്തിന്റെയും അഹന്തയുടെയും വിത്തുകൾ പാകുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഏതു നിമിഷവും മരണം തൊട്ടുപിറകെ ഉണ്ടെന്നുള്ള ഇത്തരം സംഭവങ്ങൾ ഒരുപാട് പേർക്ക് മരണഭയം കൂടി നൽകുന്നുണ്ട്.