കിളിമാനൂർ :കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണംവിട്ട വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർത്തു. കിളിമാനൂർ ജംഗ്ഷന് സമീപം ഇരട്ടച്ചിറയിൽ എം.എൽ.എയുടെ പ്രാദേശീക വികസന ഫണ്ട് ഉപയൊഗിച്ച് നിർമ്മിച്ച കാത്താരിപ്പ് കേന്ദ്രമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കാത്തിരിപ്പ് കേന്ദ്രത്തിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീതിയുള്ള റോഡിൽ നിന്നും വളരെ അകന്നാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. ഒരു നിയന്ത്രണവും ഇല്ലാതെയാണ് വാഹനം കടന്ന് പോയതെന്ന് സംശയിക്കുന്നെന്നും അടിയന്തിര അന്വേഷണം നടത്താൻ ആറ്റിങ്ങൽ ഡിവൈഎസ്പി,കിളിമാനൂർ എസ്എച്ച്ഒ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുൻ എംഎൽഎ അഡ്വ ബി സത്യൻ അറിയിച്ചു.
പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പരിധിയിലാണ് കാത്തിരിപ്പ് കേന്ദ്രം. വാഹനം കണ്ട് പിടിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.