ആറ്റിങ്ങൽ ഗവ പോളിടെക്നിക്കിലെ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ സ്ഥിരതാമസക്കാരായ കാട്ടുതേനീച്ച ഒരാഴ്ചക്കാലമായി കോളേജ് അധികൃതർക്ക് തലവേദനയായിരുന്നു. വനം വകുപ്പിനെയും ഫയർഫോഴ്സിനെയും അറിയിച്ചതിനെത്തുടർന്ന് കോഴ്സ് ഉദ്യോഗസ്ഥനായ സജിത്ത് ലാലിൻറെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഫാം ടൂറിസം ഓണറും തേനീച്ച കർഷകനുമായ ബിനു വി കുട്ടൻറെ നേതൃത്വത്തിൽ അതിസാഹസികമായി കാട്ട് തേനീച്ച കോളനിയെ മൊത്തം പെട്ടിയിലാക്കി. അപകടകാരികളായ തേനീച്ചയെ ഒഴിപ്പിച്ചതോടെ എല്ലാർക്കും ആശ്വാസമായി.
