കോഴിക്കോട് നടന്ന ഇരുപതാമത് സംസ്ഥാന ഭാരദ്വഹന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി താരമായിരിക്കുകയാണ് ഫിദ ഹാജത്ത്. ചാമ്പ്യൻഷിപ്പിൽ 18 വയസിനു താഴെയുള്ളവർക്കായുള്ള മത്സരത്തിലാണ് ആകെ 155 കിലോഗ്രാം ഉയർത്തി ഫിദ രണ്ടാമതെത്തിയത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഫിദ കരാട്ടെ താരം കൂടിയാണ്. ദേശീയ-സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ ഭാരദ്വഹന പരിശീലകയായ ഷൈലജയാണ് ഫിദയുടെ കഴിവിനെ കണ്ടെത്തി പരിശീലിപ്പിക്കുന്നത്. ആലംകോട് ദാറുൽ ഹാജത്തിൽ അധ്യാപക ദമ്പതികളായ അനീഷിൻ്റെയും ജസ്നയുടേയും മകളാണ്.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2021/11/VID-20211106-WA0042.mp4?_=1