മംഗലപുരം: സംസ്ഥാന സർക്കാർ അതി ദരിദ്രരെ കണ്ടെത്തുന്നതിനായി മംഗലപുരം ഗ്രാമപഞ്ചായത്ത് വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വ്യാപാരവ്യവസായി ഏകോപന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് അതി ദരിദ്രരെ കണ്ടെത്തുന്നതിന്റെ പഞ്ചായത്ത്തല സർവേ ആസൂത്രണ സമിതി ഉപാധ്യക്ഷൻ വേണു അവലോകനം നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എസ്. അജിത് കുമാർ, ശ്രീചന്ദ്, തോന്നയ്ക്കൽ രവി, ബി. സി അജയരാജ്, ശ്രീലത, എസ്. ജയ, എസ്. കവിത, ജുമൈല ബീവി, ഷീല, ബിനി, കെ. കരുണാകരൻ, സെക്രട്ടറി ജ്യോതിസ്, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, പ്ലാൻ കോഡിനേറ്റർ സെമീന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വേണു, ആർ. പി പ്രമോദ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.