മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരി വാർഡിൽ പൗൾട്രിഫാമിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ ആയിരത്തോളം കോഴികൾ ചത്തു. ശാന്തിഗിരി വിദ്യാഭവനു സമീപം പ്രവർത്തിക്കുന്ന രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള തോപ്പിൽ പൗൾട്രി ഫാമിലെ വില്പനയ്ക്ക് തയ്യാറായ 60 ദിവസം പ്രായമുള്ള കോഴികളാണ് ചത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്.
