കാട്ടാക്കട : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതിയെയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രമംഗലം ഇളവൻകോണം വാസുദേവ വിലാസത്തിൽ ശ്രീജ(35), കാമുകൻ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് (31)എന്നിവരാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപാണ് ശ്രീജ കാമുകനൊപ്പം പോയത്.പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുനീഷിനൊപ്പം കടന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ കൊല്ലത്ത് നിന്ന് പിടിയിലായ ഇരുവരെയും കാട്ടാക്കട കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചതിനു ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു
